SEARCH


Pulapottan Theyyam (പുലപൊട്ടൻ തെയ്യം)

Pulapottan Theyyam (പുലപൊട്ടൻ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


പുലയര്‍ കെട്ടുന്ന പൊട്ടന്‍ തെയ്യമാണ്‌ പുലപ്പൊട്ടന്‍. പൊട്ടന്‍ തെയ്യത്തിന്റെ കഥ തന്നെയാണ് ഈ തെയ്യത്തിനും. പുലപ്പൊട്ടന്‍ തെയ്യത്തിന്റെ ഉരിയാട്ട് വിശേഷങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. തീയില്‍ കിടന്നു പൊട്ടി പൊട്ടി ചിരിക്കുന്ന പൊട്ടന്‍ സ്വന്തം കൂട്ടരേ വിളിച്ചു ചോദിക്കും ‘ഹ ഹ ഹ കുരിക്കളെ, ഏ കുരിക്കളെ, കണ്ട്വാ പൊത്തന (പൊട്ടനെ) കണ്ട്വാ ‘ഹ ഹ ഹ തണ്ടേ (തീയ്യാ) ഏ തണ്ടേ ഇങ്ങരുത്ത് വാ… ഹ ഹ ഹ എന്ത്ന്നാ ഇത്. വായിപ്പൊതി കെട്ടിയ ഭരണി പോലെ ഉണ്ടല്ലോ (തലയില്‍ കെട്ടും കുടവയറും) ങ്ങ്ഹാ പൊട്ടന്‍ കളിക്ക് പൊരുളെട്ടാണ്. അന്ന് ചൊവ്വര്ക്ക് (ബ്രാഹ്മണനായ ശ്രീ ശങ്കരാചാര്യര്ക്ക്) ഒങ്കാരാ സ്വരൂപന്‍ കൈലാസ വാസി കാട്ടിക്കൊടുത്ത രൂപം കണ്ട്വാ കണ്ണുമീച്ചു (മിഴിച്ചു) കണ്ട്വാ ഹ ഹ ഹ ഈ രൂപത്തിലാണ് കേള്‍വിക്കാരില്‍ പരിഹാസം ഉണ്ടാക്കുന്ന വിധത്തില്‍ പുലപ്പൊട്ടന്‍ ഉരിയാടുന്നത്. ഈ തെയ്യം മുഖപ്പാളയാണ് അണിയുക.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848